
ഈ ഗ്രാമം മിഴി തുറക്കുന്നു, അന്ധതയില്ലാത്ത ലോകത്തിലേക്ക് ...
Posted on: 28 Oct 2007

നേത്രദാനത്തെ 'മഹാദാന'മായി കാണുന്ന നാട്ടുകാര്‍ക്ക് ഇതില്‍ പുതുമയൊന്നും ഇല്ലായിരുന്നു. പാറക്കെട്ട് ഗ്രാമത്തില്‍ നേത്രദാന സമ്മതപത്രത്തിലൊപ്പിട്ട് കണ്ണുകള്‍ ദാനം നല്‍കിയ എട്ടാമത്തെയാളാണ് കല്ലിഗോപി.
'പാറക്കെട്ട് സാംസ്‌കാരിക സമിതി വായനശാല'യുടെ നേതൃത്വത്തിലുള്ള ഈ മുന്നേറ്റത്തിന് 1992 ലാണ് തുടക്കമിട്ടത്. ഇന്ന് ഈ ഗ്രാമത്തില്‍ നേത്രദാന സമ്മത പത്രത്തിലൊപ്പിട്ടവര്‍ സ്ത്രീകളടക്കം 200 ലധികം വരും. മരണമടഞ്ഞയാള്‍ സമ്മത പത്രത്തില്‍ ഒപ്പിട്ടില്ലെങ്കിലത്തന്നെ, ബന്ധുക്കളുടെ സമ്മതമുണ്ടെങ്കില്‍ നേത്രദാനം നടത്താന്‍ നാട്ടുകാര്‍ എപ്പോഴും തയ്യാര്‍.
നേത്രദാനത്തിനു വേണ്ട ചെലവു മുഴുവന്‍ വഹിക്കുന്നത് സാംസ്‌കാരിക സമിതി തന്നെയാണ്. ആഴ്ചക്കുറിയില നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഇതിനായി മറ്റീവ്ക്കുന്നു.
ഗ്രാമവാസിയായ മാറോളി കുമാരന്റെ കണ്ണുകളാണ് മരണാനന്തരം ആദ്യമായി ദാനം ചെയ്തത്. തുടര്‍ന്ന് താറ്റ്യോട്ട് കുഞ്ഞിക്കണ്ണന്‍, നാല്‍പാടി ദാമു മേസ്ത്രി, താറ്റ്യോട്ട് ബാലന്‍, മണിയമ്പത്ത് ബാബു, മണിയമ്പത്ത് ബാലന്‍, വി.രാഘവന്‍ എന്നിവരുടെ കണ്ണുകളും മറ്റുമുള്ളവര്‍ക്ക് തെളിച്ചമായി.
ജിറ്റാ കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ, ടി.കെ.ബാലന്‍ മാസ്റ്ററാണ് സ്ഥാപക സെക്രട്ടറിയായ ടി.ശ്രീധരന്‍, സെക്രട്ടറിയായി തുടരുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ കണ്ണ് നീക്കം ചെയ്യാനുള്ള സംവിധാനയത്തിന്റെ കുറവ് നിലനില്‍ക്കുന്നതായി പഞ്ചായത്തംഗങ്ങളായ പയ്യമ്പള്ളി രമേശനും പി.പ്രകാശനും പറയുന്നു. സ്വകാര്യ ആസ്പത്രിയില്‍ വച്ചണ് മരണം നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്നും നേത്രരോഗ വിദഗ്ദ്ധനെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. സംസ്ഥാനതല നേത്ര പക്ഷാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പില നടന്ന ചടങ്ങില്‍ പാറക്കെട്ട് ഗ്രാമത്തിന്റെ നേട്ടം ചര്‍ച്ചയായിരുന്നു. ഇന്നാട്ടുകാരുടെ അടുത്ത ലക്ഷ്യം മറ്റൊന്നാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി ശരീരദാനം നടത്തുന്നതിനായുള്ള സമ്മത പത്രം തയ്യാറാക്കുക.
പി.പി.അനീഷ്‌കുമാര്‍
