ഭക്ഷ്യ,ഊര്‍ജ,ജല സുരക്ഷയ്ക്ക് ഗവേഷണത്തില്‍ പ്രാമുഖ്യം വേണം
Posted on: 07 Jan 2010
ശാസ്ത്രകോണ്‍ഗ്രസ്സിന് സമാപനം
തിരുവനന്തപുരം: നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും രാജ്യത്തെ അടിസ്ഥാന ശാസ്ത്രവിദ്യാഭ്യാസം നവീകരിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് 97-ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് സമാപിച്ചു.
ഭക്ഷ്യ, ജല, ഊര്‍ജസുരക്ഷയും ആരോഗ്യമേഖലയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ശാസ്ത്രകോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. ഈ രംഗത്ത് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യംപ്രാമുഖ്യം നല്‍കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് ശാസ്ത്രകോണ്‍ഗ്രസ് അസോസിയേഷന്‍ ജനറല്‍ പ്രസിഡന്റും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാനുമായ ഡോ. ജി. മാധവന്‍നായര്‍ പറഞ്ഞു. ഈ രംഗങ്ങളില്‍ ഒരു വിപ്ലവം തന്നെ ഉണ്ടാകണം. ഇതിന് അടിസ്ഥാന ശാസ്ത്രത്തിലെ ഗവേഷണവും വിദ്യാഭ്യാസവും നവീകരിക്കണം. ശാസ്ത്രം ഒരു തൊഴിലായി സ്വീകരിക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കാനും ഈ ശാസ്ത്രകോണ്‍ഗ്രസ്സിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ശാസ്ത്രകോണ്‍ഗ്രസ്സിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കര്‍മ്മപരിപാടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മാധവന്‍നായര്‍ പറഞ്ഞു.ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാര്‍ഥികളുമായി ഇത്രയധികംപേര്‍ പങ്കെടുത്ത ശാസ്ത്രകോണ്‍ഗ്രസ് ഇതാദ്യമാണെന്നും മാധവന്‍നായര്‍ പറഞ്ഞു.
സമാപന ചടങ്ങില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വി. എസ്. എസ്. സി. ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍, ശാസ്ത്രകോണ്‍ഗ്രസ് അസോസിയേഷന്‍ നിയുക്ത പ്രസിഡന്റ് പ്രൊഫ. കെ. സി. പാന്‍ഡേ, ജനറല്‍ സെക്രട്ടറി ഡോ. അശോക്‌സക്‌സേന, ഡോ.ടി. രാജ്‌മോഹന്‍, രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ അവതരിപ്പിച്ച് മികച്ച പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജി. മാധവന്‍നായര്‍ നല്‍കി.
ശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടന്ന 'ഇന്ത്യയുടെ അഭിമാനം' എന്ന പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്കും പുരസ്‌കാരം നല്‍കി.
അടുത്ത വര്‍ഷം ചെന്നൈയില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസ്സിന് മുന്നോടിയായി 'വിജ്ഞാന്‍ ജ്യോതി' ജി. മാധവന്‍നായര്‍ നിയുക്ത പ്രസിഡന്റ് പ്രൊഫ. കെ. സി. പാന്‍ഡേയ്ക്ക് കൈമാറി.