
അനാഥ ജന്മങ്ങള്‍ക്ക് തുണയായി പീറ്ററും കുടുംബവും
Posted on: 28 Oct 2007

സര്‍ക്കാരില്‍നിന്നോ മറ്റ് ഏജന്‍സികളില്‍നിന്നോ സഹായമൊന്നും സ്വീകരിക്കാതെതന്നെ പീറ്റര്‍ തന്റെ സംരംഭവുമായി മുന്നോട്ടുനീങ്ങുന്നു. അറുപത്തഞ്ചോളം അന്തേവാസികളാണ് ഇപ്പോള്‍ പെരുമ്പള്ളിയിലെ ബത്‌ലഹേം ആശ്രമത്തിലുള്ളത്. ഇതില്‍ പത്തോളം കുട്ടികളും. മാനസിക അസ്വാസ്ഥ്യമുള്ളവരും രോഗികളും അന്തേവാസികളില്‍ ഉള്‍പ്പെടും.
ദുരിതമനുഭവിക്കുന്ന അനാഥരെ സഹായിക്കാനുള്ള ഉദ്യമത്തിന് പ്രചോദനം ഫാ. കുറ്റിക്കല്‍ എന്ന വൈദികനാണെന്ന് പീറ്റര്‍ പറയുന്നു. ഭാര്യ ഷൈജ, മക്കളായ മരിയ, ജോസഫ്, പത്രോസ് എന്നിവരും പീറ്ററോടൊപ്പം ആശ്രമത്തിലാണ് കഴിയുന്നത്. ആശ്രമത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം അന്തേവാസികളെ പരിചരിച്ച് ഇവരും കഴിയുന്നു. രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളില്‍ കുട്ടികളെല്ലാവരും പഠിക്കുന്നു്. തെരുവുകളില്‍നിന്ന് എത്തിയ നിരവധി അന്തേവാസികള്‍ ബത്‌ലഹേമിലു്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഏല്‍പ്പിച്ചവരാണ് മറ്റുള്ളവര്‍.
വിവിധ രോഗങ്ങള്‍ ഭേദപ്പെട്ടശേഷം സ്വന്തം വീടുകളില്‍ പോകാന്‍ താല്‍പര്യപ്പെടുന്നവരെ പീറ്റര്‍തന്നെ വീടുകളില്‍ കൊുവിടാറു്. ഭാര്യ ഷൈജയുടെ ആഭരണങ്ങള്‍ വിറ്റ് വാങ്ങിയ ആശ്രമത്തിന്റെ ജീപ്പ്പിലാണ് അന്തേവാസികളെ ആസ്പത്രിയിലും മറ്റും കൊുപോകുന്നത്. അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 36 ഓളം പേരെ രോഗം ഭേദമായശേഷം പീറ്റര്‍ വീട്ടില്‍ എത്തിച്ചിട്ടു്. ദൈവ ശുശ്രൂഷയാണ് താന്‍ ചെയ്യുന്നതെന്ന് പീറ്റര്‍ പറയുന്നു.
