
പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം; യുവാക്കളുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി
Posted on: 03 Nov 2009

കോഴിക്കോട്: നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെട്രോള്‍ പമ്പില്‍ തീപ്പിടിത്തമുണ്ടായത് ആശങ്കയുണര്‍ത്തി. സംഭവം കണ്ടുനിന്ന യുവാക്കള്‍ അവസരോചിതമായി ഇടപെട്ട് തീയണച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

(+01219712+)ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് യന്ത്രത്തിന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തിയിരുന്നു. പരിസരവാസികളായ പ്രദീപ് പണിക്കര്‍, ഡിങ്കി പാലാട്ട്, പ്രസൂണ്‍ പാലാട്ട് പറമ്പ്, ദീപക്, പ്രജിത്ത്, സലീഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
