goodnews head

തങ്കമ്മയ്ക്ക് തലചായ്ക്കാനിടമായി

Posted on: 14 Mar 2008


ആനാട്: ആനാട് പഞ്ചായത്ത് ചുള്ളിമാനൂര്‍ വാര്‍ഡ് കുടുംബശ്രീ എ.സി.എസ്. കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് തങ്കമ്മയ്ക്കും മക്കള്‍ക്കും മഴവെള്ളം നനയാതെയും വെയിലേല്‍ക്കാതെ കിടക്കാനുമുള്ള വീട് നിര്‍മ്മിച്ചുനല്‍കി.

കുടിലിരുന്ന സ്ഥലത്തിന് കൈവശ രേഖയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ യാതൊരുവിധ സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. വിധവയായ തങ്കമ്മ (80) യും മൂന്ന് പെണ്‍മക്കളും കുടിലിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു കിടപ്പാടം നിര്‍മ്മിച്ചുനല്‍കാനായി 7500 രൂപ പഞ്ചായത്ത് സഹായം കുടുംബശ്രീ സംഘടിപ്പിച്ചു. 22130 രൂപ പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ചു.

കഴിഞ്ഞ ദിവസം തങ്കമ്മയ്ക്ക് വീടിന്റെ താക്കോല്‍ വാര്‍ഡ് മെമ്പര്‍ ചുള്ളിമാനൂര്‍ അക്ബര്‍ഷാ കൈമാറി. എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷൈലാബാബു അധ്യക്ഷത വഹിച്ചു. വഞ്ചുവം ഷറഫ്, ശശികുമാരന്‍നായര്‍, അബ്ദുറഹ്മാന്‍, താര, ബീന എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial