goodnews head

അമ്മയില്ലാത്ത കുഞ്ഞ് ഇനി ലക്ഷ്മിയമ്മയുടെ തണലില്‍

Posted on: 28 Oct 2007


മായന്നൂര്‍: നാലുദിവസം പ്രായമുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലെ ലക്ഷ്മി ഇനി വളര്‍ത്തമ്മ. കോട്ടയം കരിപ്പൂത്തട്ട് സൂര്യ കവലയില്‍ പരുത്തുംകാലായില്‍ ദിനേഷിന്റെ ഭാര്യ നീതു (20) പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മഞ്ഞപ്പിത്തബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. സാമ്പത്തികമായി ഒന്നുമില്ലാത്ത ദിനേഷ്-നീതു ദമ്പതിമാരില്‍ ദിനേഷിന് അസുഖബാധിതയായ അമ്മയും നീതുവിന് പ്രായമായ വല്യമ്മയും മാത്രമാണ് അടുത്തബന്ധുക്കളായിട്ടുള്ളത്. ദിവസങ്ങളോളം പനിബാധിച്ച് ചികിത്സയിലായിരുന്ന നീതുവിന്റെ ചെലവ് നാട്ടുകാരാണ് വഹിച്ചത്.
പാല്‍മണം മാറും മുമ്പ് പെറ്റമ്മ വേര്‍പെട്ട പെണ്‍കുഞ്ഞ് ബന്ധുക്കളുടെയും നാട്ടുകാരുടെയും വേദനയാകുന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തക് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി കുട്ടിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്ത് ആലുവ മാതൃശക്തിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് വെള്ളിയാഴ്ച മായന്നൂര്‍ തണല്‍ ബാലാശ്രമം പ്രവര്‍ത്തകര്‍ കുഞ്ഞിനെ ഏറ്റുവാങ്ങി. ഇപ്പോള്‍ മായന്നൂര്‍ ബാലാശ്രമത്തിലെ 41-ാമത്തെ അന്തേവാസിയായി ലക്ഷ്മിയമ്മ കുഞ്ഞിനെ പരിചരിക്കുന്നു.



 

 




MathrubhumiMatrimonial