പഞ്ചായത്ത് മെമ്പറുടെ 'സന്ദേശം' പതിപ്പ് ജനശ്രദ്ധ നേടുന്നു
Posted on: 12 Mar 2008
പന്തീരാങ്കാവ്: സര്‍ക്കാറില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ അറിയേണ്ട വിവരങ്ങളുമായി ഇറങ്ങുന്ന സ്‌പെഷല്‍ ബുള്ളറ്റിന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പറും യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയുമായ എ. ഷിയാലിയാണ് '16-ാം വാര്‍ഡ് സന്ദേശം' എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ ഗ്രാമസഭകളുടെ പ്രാധാന്യം, വാര്‍ഡിലെ പ്രധാന സംഭവങ്ങള്‍, പൊതുവിവരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഒന്നാം പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ എ. ഷിയാലിയുടെ നേതൃത്വത്തിലുള്ള പത്രാധിപസമിതി ശ്രദ്ധിച്ചിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ ഇറക്കുന്ന 'സന്ദേശം' ബുള്ളറ്റിനില്‍ എന്നും ആവശ്യം വരുന്ന രീതിയിലുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തുക എന്ന് എ. ഷിയാലി പറഞ്ഞു.
വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ രീതിയില്‍ സ്‌പെഷ്യല്‍ പതിപ്പ് വാര്‍ഡ് തലത്തില്‍ ഇറക്കുന്നത് ഗ്രാമപഞ്ചായത്ത് തലത്തില്‍ പുതുമ നിറഞ്ഞതാണ്.