നക്ഷത്ര ആമകളെ വില്‍ക്കാനെത്തിയവര്‍ വനപാലകര്‍ക്ക് തലവേദനയായി
Posted on: 16 Sep 2015
മമ്പാട്: നക്ഷത്ര ആമകളെ വില്‍ക്കാനെത്തിയവര്‍ വനപാലകരെ വട്ടംചുറ്റിച്ചു. വില്‍പ്പനക്കാര്‍ എത്തിയതെന്നു കരുതുന്ന വാഹനമിടിച്ച് രണ്ടു ബൈക്ക്യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടവണ്ണയിലാണ് സംഭവം. നക്ഷത്ര ആമകളെ വില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍, വില്‍പ്പനക്കാരുടെ ഫോണില്‍ ബന്ധപ്പെട്ടു. കച്ചവടം ഉറപ്പിക്കാനെന്നമട്ടില്‍ വനംവകുപ്പ് സ്‌ക്വാഡിലെ കോഴിക്കോട്ടുനിന്നും നിലമ്പൂരില്‍നിന്നുമുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ഒന്‍പതുമണിയോടെ എടവണ്ണയിലെത്തി.
എന്നാല്‍, പിന്നീട് ഫോണില്‍ വിളിക്കുമ്പോള്‍ വില്‍പ്പനക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് പറഞ്ഞുറപ്പിച്ച സ്ഥലങ്ങള്‍ പലതവണ മാറ്റി. ഒടുവില്‍ എടവണ്ണ സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂറിനുസമീപം ആഡംബരക്കാറില്‍ എത്തിയ യുവാക്കളോടൊപ്പം വനപാലകരില്‍ ഒരാള്‍ യാത്രപുറപ്പെട്ടു. മുണ്ടേങ്ങരയില്‍വെച്ച് വനപാലകര്‍ പിന്തുടരുന്നുവെന്ന് ബോധ്യമായ സംഘം രണ്ട് ബൈക്ക്യാത്രികരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. കാറില്‍ കയറിയ വനംവകുപ്പ് ജീവനക്കാരനെ പിന്നീട് അരീക്കോട് റോഡില്‍ ഇറക്കിവിടുകയായിരുന്നു.
ആഡംബരക്കാറിനു പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ യുവാവ്, നക്ഷത്ര ആമകളെ വില്‍ക്കുന്ന സംഘത്തിലെ അംഗമാണെന്നുസംശയിച്ച് വനപാലകര്‍ തടഞ്ഞു. എടവണ്ണ പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വിട്ടയച്ചു.
പരിക്കേറ്റ ബൈക്ക്യാത്രക്കാരായ മുണ്ടേങ്ങര തച്ചുപറമ്പന്‍ ബാപ്പുട്ടിയെ എടവണ്ണയിലെ സ്വകാര്യ ആസ്പത്രിയിലും കൊളപ്പാട് നാരായണനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരെ വാഹനമിടിപ്പിച്ചതിന് പോലീസ് കേസെടുത്തു.
ആഡംബരക്കാറില്‍ യാത്രചെയ്ത വനപാലകന്‍ സംഭവംസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്.