അമ്പത്തെട്ട് വയസ്സുള്ള വീട്ടമ്മയെ മര്‍ദ്ദിച്ചവശയാക്കി ബലാല്‍സംഗം ചെയ്തു, യുവാവ് ഒളിവില്‍
Posted on: 16 Sep 2015
എരുമേലി: തേക്കിന്‍കൂപ്പിലെ ഓലിയില്‍ കുളിച്ചുകൊണ്ടിരുന്ന അമ്പത്തെട്ട് വയസ്സുള്ള വീട്ടമ്മയെ അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചവശയാക്കി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്‌തെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. വീട്ടമ്മക്ക് ഗുരുതരമായ പരുക്കുകളുമുണ്ട്.
എരുമേലിക്ക് സമീപമുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള തേക്കിന്‍കൂപ്പിലെ ഓലിയില്‍ കുളിക്കാനെത്തിയതായിരുന്നു വീട്ടമ്മ. യുവാവ് കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കരുതുന്നു. മാനഭംഗശ്രമത്തിനിടെ നിലവിളിച്ച വീട്ടമ്മയുടെ വായില്‍ കല്ല് തിരുകി കൈകള്‍ ബന്ധിച്ച ശേഷം തലമുടിയില്‍ കുത്തിപ്പിടിച്ച് കാട്ടിലേക്ക് വലിച്ചു കൊണ്ട്‌പോവുകയായിരുന്നു.
മണിക്കൂറുകള്‍ക്ക്‌ശേഷം ബോധം തെളിഞ്ഞ വീട്ടമ്മ നിലവിളിച്ചെത്തിയപ്പോളാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ നാട്ടുകാര്‍ ഇവരെ ആസ്പത്രിയിലാക്കുകയായിരുന്നു. ഇതിനിടെ പ്രതിയെന്ന് കരുതുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി . സംഭവത്തില്‍ പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ജോസ് അന്വേഷണമാരംഭിച്ചു. പ്രതി ക്കെതിരെ മാനഭംഗം,കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ക്ക് കേസ് എടുത്തതായും പോലീസ് പറഞ്ഞു.