
കള്ളനോട്ടുകേസില്‍ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
Posted on: 15 Sep 2015
ഈരാറ്റുപേട്ട: കോഴിക്കോട്ട് കള്ളനോട്ടു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അനേന്വേഷണത്തില്‍, നോട്ടു നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച തീക്കോയിക്കു സമീപം റോഡരികില്‍ ഉപേക്ഷിച്ചനിലയിലാണ് കമ്പ്യൂട്ടര്‍ കസബ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം പിടിയിലായ ഗോള്‍ഡ് ജോസഫിന്റെ വീട്ടില്‍നിന്ന് ഇവ നഷ്ടമായതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെനിന്ന് നോട്ടടിക്കാനുപയോഗിച്ച പേപ്പറുകളും ത്രഡ്ഡുംമറ്റും കഴിഞ്ഞദിവസംതന്നെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്പ്യൂട്ടറുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
