എ.ടി.എം. കവര്‍ച്ച: പ്രതികള്‍ കസ്റ്റഡിയില്‍
Posted on: 12 Sep 2015
ആസൂത്രണം ചെയ്തത് ജീവനക്കാരന്‍
തൃശ്ശൂര്‍: സുരക്ഷാ കോഡ് ഉപയോഗിച്ച് എ.ടി.എമ്മിലെ 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ കസ്റ്റഡിയിലായി. കേസില്‍ എഴുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മുഖ്യപ്രതി. മറ്റുള്ളവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം എടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. മറ്റു നാലുപേരാണ് ഈ പണം കൊണ്ടുപോയത്. സമീപ ജില്ലയില്‍ത്തന്നെയാണ് ഇതു സൂക്ഷിച്ചുവച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്.
മോഷണം നടന്ന സപ്തംബര്‍ രണ്ടിന് രാത്രി 11 മണിയോടെ ഹെല്‍മെറ്റു ധരിച്ച ചിലര്‍ എ.ടി.എമ്മിനു സമീപം കറങ്ങുന്നതായി കണ്ടെത്തിയിരുന്നു. എ.ടി.എമ്മിലെ കാമറയില്‍ അവസാനം പതിഞ്ഞതും ഇക്കൂട്ടത്തില്‍ ഒരാളുടെ ചിത്രമാണ്.
അതേസമയം രഹസ്യ കോഡ് അറിയാവുന്ന 12 പേരില്‍ ആറുപേര്‍ക്ക് കവര്‍ച്ചയെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് സൂചന. ബാങ്ക് അധികൃതരില്‍ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട പണംകൂടി വീണ്ടെടുത്തശേഷം കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന നിലപാടിലാണ് അധികൃതര്‍.