
ഷെറീഫ് കനിഞ്ഞു; 14 കുടുംബങ്ങള്‍ക്ക് ഇനി കിടപ്പാടം സ്വന്തം
Posted on: 11 Sep 2015

ചാവക്കാട്: തെക്കഞ്ചേരി ചാത്തന്‍തറ കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ലഭിച്ചു. മണത്തല ബീച്ച് സ്വദേശിയായ തെരുവത്ത് മാങ്കൂട്ടത്തില്‍ ടി.എം. ഷെറീഫിനാണ് പരമ്പരാഗത സ്വത്തായി കൈവന്ന സ്ഥലം കോളനിക്കാര്‍ക്ക് നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ചാവക്കാട് മണ്ഡലം പ്രസിഡന്റ് ആര്‍.കെ. നൗഷാദിന്റെ നിരന്തര പരിശ്രമഫലമായാണ് ഷെറീഫ് ഇതിന് സന്മനസ്സ് കാട്ടിയത്. ഉടമസ്ഥാവകാശരേഖ കൈമാറ്റം ആര്‍.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ടി.എം. ഷെറീഫ് അധ്യക്ഷനായി. എ.പി. ഷഹീര്‍, റിയാസ് ചാവക്കാട്, പി.വി. സുലൈഖ എന്നിവര്‍ പ്രസംഗിച്ചു. രണ്ടാംഘട്ടമായി 13 കുടുംബങ്ങള്‍ക്കുകൂടി ഉടമസ്ഥാവകാശരേഖ കൈമാറും.
