Crime News

അന്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയില്‍

Posted on: 06 Sep 2015


കാഞ്ഞിരപ്പള്ളി: അന്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പോലീസ്പിടിയില്‍. എരുമേലി തെക്ക് മാടപ്പാട്ട് പുതുപറമ്പില്‍ മുഹമ്മദ് ഷെരീഫാണ് (49) പിടിയിലായത്. കൊച്ചിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് വെള്ളിയാഴ്ച രാത്രിയില്‍ ഇയാളെ പിടിച്ചത്. ഇയാളില്‍നിന്ന് 500 രൂപയുടെ 101 കള്ളനോട്ട് പിടിച്ചെടുത്തു. അന്‍പതിനായിരം രൂപയുടെ ഒരുകെട്ടും ഒരു 500 രൂപ നോട്ടുമാണ് കണ്ടെടുത്തത്.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ബേക്കറിയില്‍നിന്നാണ് ഷെരീഫിനെ പിടിച്ചത്. ഇടപാടുകാരെന്നവ്യാജേന എത്തിയാണ് പോലീസ് ഇയാളെ കുടുക്കിയത്. ഷെരീഫിന്റെ വീട്ടിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.

കള്ളനോട്ടുകേസിലും കാഞ്ഞിരപ്പള്ളിയില്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു. രാത്രിയില്‍ത്തന്നെ എറണാകുളത്തേക്കു കൊണ്ടുപോയി.

 

 




MathrubhumiMatrimonial