14 വര്‍ഷം തികയുന്ന തടവുകാരെ വിട്ടയയ്ക്കാന്‍ നടപടി -ആഭ്യന്തരമന്ത്രി
Posted on: 06 Sep 2015
ചീമേനി: ജയിലുകളില്‍ ഈമാസം 14 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ തടവുകാരെയും വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 10 വര്‍ഷം തടവുശിക്ഷ കഴിഞ്ഞവരെ വിട്ടയയ്ക്കാനുള്ള നടപടിക്രമം പൂര്‍ത്തിയായിവരുന്നു. ചീമേനി തുറന്നജയിലിലെ സാംസ്‌കാരികനിലയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനവും മലിനജലസംസ്‌കരണ പദ്ധതിയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയെടുക്കും. ചീമേനി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ജയിലില്‍ ജൈവപച്ചക്കറി വിപണനകേന്ദ്രം തുറക്കുമെന്നും മന്ത്രി പറഞ്ഞു. പി.കരുണാകരന്‍ എം.പി.യുടെ ഫണ്ടില്‍നിന്ന് 16 ലക്ഷം രൂപയാണ് സ്റ്റേജ് ഓഡിറ്റോറിയത്തിന് അനുവദിച്ചത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ എം.പി. 10 ലക്ഷം രൂപ സാംസ്‌കാരികനിലയത്തിനായി അനുവദിച്ചു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പി.കരുണാകരന്‍ എം.പി., ജയില്‍ ഐ.ജി. എച്ച്.ഗോപകുമാര്‍, ശിവദാസ് തൈപറമ്പില്‍, പി.കുഞ്ഞിക്കണ്ണന്‍, എ.സി.ജോസ്, എം.ബാലകൃഷ്ണന്‍, ആര്‍.ശങ്കര്‍, എം.ശ്രീജ, കെ.എ.പുരുഷോത്തമന്‍ ജയില്‍ സൂപ്രണ്ട് എസ്.സന്തോഷ് എന്നിവര്‍ സംസാരിച്ചു.