വീട്ടമ്മ വെട്ടേറ്റ്് മരിച്ചു; ഞരമ്പ് മുറിഞ്ഞ് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
Posted on: 03 Sep 2015
പൊടിയാടി (തിരുവല്ല): വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ്് മരിച്ച നിലയിലും ഭര്‍ത്താവിനെ കൈയിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലും വീടിനുള്ളില്‍ കണ്ടെത്തി. നെടുമ്പ്രം കടയാന്ത്ര ചെമ്പന്‍കുളം വീട്ടില്‍ വിജയമ്മ(55) യാണ് മരിച്ചത്. ഭര്‍ത്താവ് ദിവാകരന്‍ (65) സ്വകാര്യ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ കഴിയുന്നു. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം.
ഫോണില്‍ വളരെ നേരം വീട്ടിലേക്ക് ബന്ധപ്പെട്ടിട്ടും വിവരം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ദമ്പതിമാരുടെ മകളും ഭര്‍ത്താവും ചൊവ്വാഴ്ച വൈകീട്ട് 5.30ന് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എല്ലാ വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ മുറിയില്‍ രക്തം തളംകെട്ടിയത് കണ്ടു. തുടര്‍ന്ന്് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തിയാണ് കതക്് പൊളിച്ച് അകത്തുകടന്നത്. കിടപ്പുമുറിയുടെ തറയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ വിജയമ്മയെ കണ്ടെത്തിയത്. തൊട്ടടുത്തുള്ള കുളിമുറിയില്‍ കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം ഒഴുകിയ നിലയില്‍ ദിവാകരനെയും കണ്ടെത്തി. ജീവനുണ്ടെന്ന് ബോധ്യമായതിനാല്‍ ദിവാകരനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു. ഇയാളുടെ ഉള്ളില്‍ വിഷം ചെന്നിട്ടുള്ളതായും സംശയിക്കുന്നു. കഴുത്തില്‍ ആഴമുള്ള മുറിവുകള്‍ വിജയമ്മക്കേറ്റിട്ടുണ്ട്. കൈക്കും വെട്ടേറ്റു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദിവാകരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് പോലീസ് കരുതുന്നത്. അടുത്ത ബന്ധുക്കളുടെ മൊഴിയിലും ഈ സാധ്യതയാണുള്ളതെന്ന് സി.ഐ. വി.രാജീവ് പറഞ്ഞു. സംഭവത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ചത്തെ പത്രവും പാലും വീടിനു വെളിയില്‍ നിന്ന് എടുക്കാത്തതിനാല്‍ തിങ്കളാഴ്ച രാത്രിയാകാം കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഫൊറന്‍സിക്, ഫിംഗര്‍പ്രിന്റ് പരിശോധനകള്‍ നടത്തി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥനാണ് ദിവാകരന്‍. എടത്വ എരുമത്തറ കുടുംബാംഗമാണ് വിജയമ്മ. മക്കള്‍: അജേഷ് (ദുബായ്), നിഷ. മരുമക്കള്‍: അണിമ (ദുബായ്), രാജേഷ് (പരുമല). ശവസംസ്‌കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പില്‍.