
ഒരു ടണ്‍ പാറപ്പൊടിയില്‍ നിന്ന് അരലിറ്റര്‍ വെള്ളം
Posted on: 26 Sep 2009
ബാംഗ്ലൂര്‍: ഇപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് കണക്കുകൂട്ടിയാല്‍ ചന്ദ്രോപരിതലത്തിലെ ഒരു ടണ്‍ പാറപൊടിച്ച് വേര്‍തിരിച്ചെടുത്താല്‍ കിട്ടുന്നത് അര ലിറ്റര്‍ ജലം മാത്രം.ജലത്തിന്റെയും (എച്ച്2ഒ), ഹൈഡ്രോക്‌സിലിന്റെയും (എച്ച്.ഒ.) ഒരു മില്ലീമീറ്ററോളം ഘനംവരുന്ന ഒരു നേരിയ പടലം മാത്രമാണ് ചന്ദ്രനില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അരലിറ്റര്‍ ജലം ഉത്പാദിപ്പിക്കണമെങ്കില്‍ ഒരു ടണ്‍ പാറപൊട്ടിച്ച് ഉന്നതസാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്‌കരിക്കണം. ഇത് ഏറെ ചെലവേറിയ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ പ്രായോഗികമായ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തണമെങ്കില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണ് - അദ്ദേഹം പറഞ്ഞു.
