നെടുങ്കണ്ടം: മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അശ്ലീലചിത്രങ്ങള്‍ കാട്ടി പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55കാരന്‍ പിടിയില്‍. കമ്പംമെട്ടിനടുത്ത് അന്യാര്‍തൊളു ഇടത്വാമെട്ട്് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ് നെടുങ്കണ്ടം സി.ഐ. എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ഈ പെണ്‍കുട്ടിയുടെ വിവിധ രീതിയിലുള്ള ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കാട്ടി ഭീഷണിപ്പെടുത്തിയും കഴിഞ്ഞ അഞ്ചു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് കേസ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പലതവണ വിളിച്ചിറക്കി കൊണ്ടുപോകുന്നതായി കണ്ട അയല്‍വാസികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.