Crime News

ക്രൈംബ്രാഞ്ച് ഓഫീസര്‍ ചമഞ്ഞ് ടാക്‌സികാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: 24 Aug 2015


അടിമാലി: ക്രൈംബ്രാഞ്ച് ഓഫീസര്‍ ചമഞ്ഞ് ടാക്‌സികാര്‍ തട്ടിയെടുക്കാന്‍ശ്രമിച്ച യുവാവിനെ പോലീസ് അന്വേഷിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പുേകസില്‍ പോലീസ്പിടിയിലായി. കോട്ടയം വെള്ളൂര്‍ ഇറുമ്പയം വേണാട്ട് മനുസ്റ്റാലിന്‍ (25) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഈ മാസം 12ന് സ്റ്റാന്‍ഡിലെ ഡ്രൈവറായ കാളക്കുഴിയില്‍ സൈനുദീനെയാണ് ഓട്ടംവിളിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ മനുവിനെ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അടിമാലി കാംകോ ജങ്ഷനില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അനീഷിനെ കബിളിപ്പിച്ച് 49,000 രൂപ തട്ടിയെടുത്തകേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന് പട്ടാളക്യാമ്പില്‍ ഉപയോഗിക്കുന്ന മോഡലിലുള്ള ബുള്ളറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

അടിമാലിടൗണില്‍നിന്ന് ടാക്‌സിവിളിച്ച ഇയാള്‍ താന്‍ മൂന്നാര്‍ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും പിറവത്ത് പ്രതിയെ പിടിക്കുന്നതിന് പോകണമെന്നും പിറവത്തുനിന്ന് തിരുവനന്തപുരത്തും അവിടെ നിന്ന് കോയമ്പത്തൂരിനും പോകണമെന്നുംപറഞ്ഞ് കാറില്‍ കയറുകയായിരുന്നു. നേര്യമംഗലം വനമേഖലയിലെത്തിയപ്പോള്‍ ഇയാള്‍ വാഹനത്തിലിരുന്ന് മദ്യപിക്കുകയും ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഇയാളുടെ സംസാരത്തിലും പ്രവൃത്തിയിലും ഡ്രൈവര്‍ക്ക് സംശയംതോന്നി. നേര്യമംഗലത്തിനു മുന്‍പായി വാഹനം നിര്‍ത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. സൈനുദീന്‍ വാഹനംനിര്‍ത്താതെ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. ഈ സമയം മനു വാഹനത്തില്‍നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഡ്രൈവര്‍ വാഹനം പുറത്തുനിന്നുപൂട്ടി പോലീസിനെ വിളിച്ചു.തുടര്‍ന്നുനടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് മൂവാറ്റുപുഴയ്ക്ക് വാഹനം ലഭിക്കാതെവന്നപ്പോള്‍ വെറുതെപറഞ്ഞ് ക്വാളിസ് വിളിച്ചതായി പോലീസില്‍ പറഞ്ഞു. ഇതോടെ ഡ്രൈവര്‍ സൈനുദീന്‍ അടിമാലി സി.ഐ. സജി മര്‍ക്കോസിന് പരാതി നല്‍കി.ഈ കേസില്‍ ഇയാളെ അടിമാലി സിഐ അന്വേഷിക്കുന്നതിനിടെയാണ് പണംതട്ടിപ്പുകേസില്‍ അടിമാലി മാതാ തിയേറ്ററിന് സമീപത്തുവച്ച് അടിമാലി എസ്‌ഐ ലാല്‍സി ബേബി ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

അടിമാലി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോതമംഗലം പോലീസ് വിട്ടയച്ചതായി കണ്ടെത്തി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ വിവിധ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് വ്യാപക തട്ടിപ്പുനടത്തിയിട്ടുള്ള ആളാണ് മനുവെന്ന് കണ്ടെത്തി.

 

 




MathrubhumiMatrimonial