മോഷണസംഘത്തലവന്‍ അറസ്റ്റില്‍
Posted on: 23 Aug 2015
കൊണ്ടോട്ടി: അന്തര്‍ജില്ലാ മോഷണസംഘത്തലവനായ യുവാവ് മോഷ്ടിച്ച ബൈക്കുസഹിതം പോലീസ് പിടിയിലായി. വാഴക്കാട് മുണ്ടുമുഴി പിലാത്തോട്ടത്തില്‍ മുഹമ്മദ് റിഷാദ് (26) ആണ് പോലീസ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലെ 25ഓളം കേസുകളില്‍ പ്രതിയാണ് റിഷാദ്.
ഭവനഭേദനം, പിടിച്ചുപറി, വാഹനമോഷണം തുടങ്ങിയ കേസുകളാണ് ഏറെയും. റിഷാദിന്റെ സംഘത്തിലെ നാലുപേരെ രണ്ടുമാസംമുന്‍പ് തേഞ്ഞിപ്പലത്തുെവച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. സംഘത്തിലുള്‍പ്പെട്ട മറ്റുനാലുപേരെ കോഴിക്കോട്ടുെവച്ച് ഷാഡോ പോലീസും പിടികൂടി. കോഴിക്കോട് ബേപ്പൂര്‍, അരക്കിണര്‍ഭാഗത്തുള്ള ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കാണ് ഇയാളുടെപക്കല്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
വള്ളുവമ്പ്രത്തെ ഒരു വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞു. എറണാകുളം ചേരനല്ലൂര്‍, പെരുമ്പാവൂര്‍, പാലക്കാട് പുതുനഗരം, സ്റ്റേഷന്‍പരിധികളിലും കൊല്ലം കൊട്ടാരക്കര, കോഴിക്കോട് രാമനാട്ടുകര, നല്ലളം, വളയനാട്, ബേപ്പൂര്‍, കോട്ടൂളി, കൊടുവള്ളി, കുന്നമംഗലം, താമരശ്ശേരി, ഈങ്ങാപ്പുഴ, മലപ്പുറത്തെ പെരിയമ്പലം, കൊണ്ടോട്ടി തുറക്കല്‍, വള്ളുവമ്പ്രം, പരപ്പനങ്ങാടി, തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലും ഭവനഭേദനക്കേസുകളില്‍ പ്രതിയാണ് പിടിയിലായ റിഷാദ്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെയും ഡിവൈ.എസ്.പി. ഷറഫുദ്ദീന്റെയും നിര്‍ദേശത്തില്‍ കൊണ്ടോട്ടി സി.ഐ. സന്തോഷ്, എസ്.ഐമാരായ കെ.എം. സന്തോഷ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ വിഭാഗമായ കെ. അബ്ദുള്‍ അസീസ്, എം. സത്യനാഥന്‍, ശശി കുണ്ടറക്കാട്, ശ്രീകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിഷാദിനെ 15 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു.