രാജസ്ഥാന്‍കാരിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Posted on: 23 Aug 2015
കാസര്‍കോട്: 15കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ കാസര്‍കോട്ടെത്തിയ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തു. ഉദയ്പൂര്‍ സ്വദേശി സഫ്ഖാനെയാണ് (22) കാസര്‍കോട് പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയും രാജസ്ഥാന്‍കാരിയാണ്. ഇരുവരെയും പോലീസ് രാജസ്ഥാനിലേക്ക് കൊണ്ടുപോയി.
അഞ്ചുദിവസംമുമ്പാണ് ഇരുവരെയും കാണാതാകുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മൊബൈല്‍ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും യുവാവും കാസര്‍കോട്ടുണ്ടെന്ന് മനസ്സിലാക്കുന്നത്. റെയില്‍വേ സ്റ്റേഷനുസമീപത്തെ ലോഡ്ജിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. തട്ടിക്കൊണ്ടുേപാകലിന് സഫ്ഖാനെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്.