Crime News

കൊട്ടാരക്കരയില്‍ പരാതി അന്വേഷിക്കാനെത്തിയ അഭിഭാഷകന് പോലീസ് മര്‍ദ്ദനം

Posted on: 17 Aug 2015


കൊട്ടാരക്കര: കൊട്ടാരക്കര പൂയ്യപ്പള്ളി പോലസ് സ്‌റ്റേഷനില്‍ ഒരു കേസ് സംബന്ധിച്ച് കാര്യങ്ങള്‍ തിരക്കാനെത്തിയ അഡ്വ. ഷൈന്‍ കുമാറിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഇദ്ദേഹത്തെ പോലീസ് ജാതിപ്പേര്‍ വിളിച്ച് അധിക്ഷേപിക്കുകയും നിലത്തിട്ട് വലിക്കുകയും ചെയ്തു.

എസ്‌ഐ രാധാകൃഷ്ണന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഷൈന്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ ഫിറോസ് ഷൈന്‍കുമാറിന്റെ ഷര്‍ട്ട് വലിച്ചുകീറുകയും അദ്ദേഹത്തെ നിലത്തിട്ട് വലിക്കുകയും ചെയ്തുവെന്നാണ് പരാതി.

കൂടാതെ ആദിവാസിയും കാട്ടുവാസിയുമൊക്കെ വക്കീലായി വന്നിരിക്കുന്നവെന്ന് പറഞ്ഞ് ഷൈന്‍കുമാറിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലറിന് പുല്ലുവില കല്‍പ്പിക്കുന്നതായിരുന്നു പോലീസുകാരുടെ പെരുമാറ്റം.

 

 




MathrubhumiMatrimonial