
വിശിഷ്ട സേവനത്തിെന്റ 31 വര്‍ഷങ്ങള്‍
Posted on: 14 Aug 2015

കോട്ടയം: രാഷ്ട്രപതിയുടെ വിശിഷ്ട സേവാപുരസ്‌കാര വാര്‍ത്ത തേടിയെത്തുമ്പോള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് ഭാര്യ നിര്‍മ്മലയ്‌ക്കൊപ്പം ഏറ്റുമാനൂര്‍ േക്ഷത്രദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. േക്ഷത്രത്തില്‍ തൊഴുതിറങ്ങിയ സമയത്ത് േക്ഷത്രഭാരവാഹികള്‍ സ്‌നേഹത്തോടെ നല്‍കിയ ഏറ്റുമാനൂരപ്പന്റെ ഉപഹാരം വാങ്ങുമ്പോള്‍ ഭക്തന്റെ ആത്മനിര്‍വൃതിലായി ഒരു വേള.
കോട്ടയം ജില്ലാ പോലീസ് മേധാവിയായി എത്തിയത് മൂന്ന് വര്‍ഷം മുന്പ്. ഗതാഗതക്കുരുക്ക്, വര്‍ധിച്ചുവരുന്ന വീടുകള്‍ കയറിയുള്ള അക്രമങ്ങള്‍, പല ജില്ലകളിലും കാത്തിരുന്നതുപോലെ ചില കീറാമുട്ടികളാണ് കോട്ടയത്തും അദ്ദേഹത്തെ കാത്തിരുന്നത്.
കോടിമത, കഞ്ഞിക്കുഴി, ലോഗോസ് ജങ്ഷന്‍ അടക്കം പല ഭാഗങ്ങളിെലയും ട്രാഫിക്ക് സിസ്റ്റം മാറ്റി ഗതാഗതതടസം നീക്കി. വലിയ സന്തോഷം കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള ഗുരുകുലം പദ്ധതിയുടെ നല്ല തുടക്കത്തിലാണ് .എല്ലാ വിദ്യാഭ്യാസഉപജില്ലകളിലും വിദ്യാര്‍ഥികള്‍ക്കായി കൗണ്‍സലിങ് ആരംഭിച്ചു. .
പഴയതിലും കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്ന് അദ്ദേഹം. രാത്രികാല വീടുകളിലെ േമാഷണം 140ല്‍ നിന്ന് 40 ആയി. 32ല്‍ നിന്ന് 19 ആയി കുറഞ്ഞു. സാധാരണ മോഷണങ്ങള്‍ 248ല്‍ നിന്ന് 95 ആയി കുറഞ്ഞപ്പോള്‍ കൂട്ടക്കവര്‍ച്ചാശ്രമങ്ങള്‍ പാടേ ഇല്ലാതായി.എല്ലാ പോലീസ് സ്റ്റേഷനിലും 'ലീഗല്‍ എയ്ഡ് ക്‌ളിനിക്ക്' ആരംഭിച്ചു.
കോട്ടയം:പാലക്കാട് അടയ്ക്കാപ്പുത്തൂര്‍ മുറ്റേക്കോട്ട് വീട്ടില്‍ ഇതിന് മുന്പും രാഷ്ട്രപതിയുടെ മെഡല്‍ തേടിയെത്തിയിട്ടുണ്ട്.2000ല്‍ സ്തുത്യര്‍ഹസേവനത്തിനുള്ളതായിരുന്നു അക്കുറി പുരസ്‌കാരം.
മികച്ച പോലീസ് അംഗീകാരങ്ങള്‍ തേടിെയത്തിയിട്ടുണ്ടെങ്കിലും പഠിക്കുന്ന കാലത്ത് അച്ഛന്‍ ഡിവൈ.എസ്.പി. സി.ബാലസുബ്രഹ്മണ്യത്തെ പോലെ ഞാനും ഒരു നാള്‍ പോലീസുകാരനാകുമെന്ന് ഒരിയ്ക്കലും എം.പി ദിനേശ് പറഞ്ഞിട്ടില്ല.എന്നിട്ടും മുതിര്‍ന്നപ്പോള്‍ അദ്ദേഹം പോലീസുകാരനായി.അടിയന്തരാവസ്ഥക്കാലത്ത് നക്‌സലേറ്റുകളുടെ ആക്രമണത്തിലാണ് അച്ഛന്‍ കൊല്ലപ്പെടുന്നത്.അന്ന് വിദ്യാര്‍ഥിയായ ദിനേശിനെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‍ ആശ്വസിപ്പിക്കുമ്പോള്‍ സ്വകാര്യമായി ഒരു വാക്ക് നല്‍കി.പഠനം കഴിയുമ്പോള്‍ അച്ഛന്റെ വകുപ്പില്‍ ജോലി നല്‍കും. 1984ല്‍ പൊന്നാനിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചു.തൃശ്ശൂരില്‍ ഗുണ്ടാവിളയാട്ടം ഒതുക്കിയും പാലക്കാട് സിഗ്‌നല്‍ ലൈറ്റുകളുടെ എണ്ണം കുറച്ച് വണ്‍വേ കൂട്ടി ഗതാഗതതടസ്സം നീക്കിയും അദ്ദേഹം മാതൃകയായി.
ഏകമകള്‍ ശാരിക ബംഗളുരുവില്‍ ജോലി ചെയ്യുന്നു.ഭര്‍ത്താവ് നന്ദഗോപാല്‍.
