തീവ്രവാദക്കേസില്‍ അറസ്റ്റിലായവരെ മംഗലാപുരം കോടതിയില്‍ ഹാജരാക്കി
Posted on: 07 Aug 2015
മംഗളൂരു: തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മൂന്നുപേരെ മംഗലാപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കി. സെയ്ത് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ അബൂബക്കര്‍, ഷബ്ബീര്‍ ഭട്കല്‍ എന്നിവരെയാണ് ഹാജരാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദ് നൗഷാദിനെയും അഹമ്മദ് ബാവ അബൂബക്കറെയും മഹാരാഷ്ട്ര പോലീസാണ് മംഗലാപുരത്ത് എത്തിച്ചത്. ഉള്ളാളിനടുത്ത മുക്കച്ചേരിയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. 2009-ലാണ് ഇവര്‍ പിടിയിലായത്.
കേസില്‍ ആകെ 13 പേര്‍ പ്രതികളാണ്. ഇതില്‍ അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. ജാവേദ് അലി, മുഹമ്മദ് അലി, മുഹമ്മദ് റഫീഖ്, ഫക്കീര അഹമ്മദ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു.
മംഗലാപുരത്ത് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രമുഖനായ റിയാസ് ഭട്കലും സഹോദരനും മംഗളൂരുവില്‍ താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നകാര്യം ആദ്യം വെളിപ്പെട്ടത് ഈ അറസ്റ്റിനെത്തുടര്‍ന്നാണ്.
ഭീകരപ്രവര്‍ത്തനത്തിനും ആയുധം കൈവശം വെച്ചതിനുമാണ് പ്രതികള്‍ വിചാരണ നേരിട്ടത്.