
വാങ്ങാവുന്നത് 19,500: ഉതുപ്പ് വര്‍ഗീസ് വാങ്ങിയത് നൂറിരട്ടി
Posted on: 07 Aug 2015

നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ഉതുപ്പിന്റെ കൊച്ചിയിലെ അല്‍ സറാഫ എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പുകളില്‍ കൃത്യമായ തെളിവുകളുമായാണ് സി.ബി.ഐ. അന്വേഷണം മുന്നേറിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്.
ആയിരം പേരെ റിക്രൂട്ട് ചെയ്യാനാണ് അല്‍ സറാഫയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാല്‍ 1200 പേരെ റിക്രൂട്ട് ചെയ്യാന്‍ അല്‍ സറാഫയ്ക്ക് പദ്ധതിയുണ്ടായിരുന്നതായി സി.ബി.ഐ. കണ്ടെത്തി.
ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്‌സുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നിയമനം നല്‍കി എന്നും പരാതിയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മാറ്റുകയായിരുന്നു. ഇതിലൂടെ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പും സംഘവും നടത്തിയത്.
