Crime News

ന്യായാധിപര്‍ കടന്നുവന്ന പശ്ചാത്തലം വിധികളെ ബാധിക്കരുതെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍

Posted on: 06 Aug 2015



കൊച്ചി:
ന്യായാധിപര്‍ കടന്നുവന്ന പശ്ചാത്തലം നീതിനിര്‍വഹണത്തെ ബാധിക്കരുതെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സോടെ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികളിലെ വിധിന്യായങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ശരിയായ വസ്തുതകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തണം. മാധ്യമങ്ങളും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത് ഒഴിവാക്കണം. ഏതെങ്കിലും അച്ചടി, ദൃശ്യമാധ്യമം അതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന പേരില്‍ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വിലയിരുത്തി.

ചീഫ് ജസ്റ്റിസിന്റെ കോടതിമുറിയില്‍ നടന്ന യാത്രയയപ്പില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial