ചന്ദനക്കടത്ത് കേസ്: വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് ഭീഷണി
Posted on: 06 Aug 2015
അഗളി: ചന്ദനക്കടത്തുകാരെ പിടികൂടിയതുമായി ബന്ധപ്പെട്ട് വനപാലകര്‍ക്ക് മാഫിയയുടെ ഭീഷണിക്കത്ത്. വനപാലകനായ ഉദ്യോഗസ്ഥന്റെ ബൈക്കിന്റെ ടാങ്ക് കവറിനകത്തുനിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മൂന്നുതവണ ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനം കയറ്റാന്‍ ശ്രമം നടന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരുതവണ ഒരാള്‍ നേരിട്ട് ഗൂളിക്കടവിലെ ഫോറസ്റ്റ് ഓഫീലെത്തി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
അട്ടപ്പാടിയില്‍ ചന്ദനമോഷണം വ്യാപകമാണ്. ഇതിനെതിരെ വനംവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് ഭീഷണികള്‍ തുടങ്ങിയത്. ചന്ദനക്കേസ് അന്വേഷണവുമായി വനംവകുപ്പ് മണ്ണാര്‍ക്കാട്ട് കാലുകുത്തിയാല്‍ പണി ഞങ്ങള്‍ പഠിപ്പിക്കുമെന്നും ഗൂളിക്കടവിലെ കറുത്തഗാഡിനെ ചന്ദനക്കട്ടയില്‍ ഇട്ട് കത്തിക്കുമെന്നുമാണ് ഭീഷണിക്കത്തില്‍. മേലധികാരികള്‍ക്കും പോലീസിലും പരാതി നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.