Crime News

അമേരിക്കയില്‍ തീയേറ്ററില്‍ അക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു

Posted on: 06 Aug 2015


വാഷിങ്ടണ്‍: ടെന്നീസിയിലെ ഒരു തീയേറ്ററില്‍ ആക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. സിനിമ കാണാന്‍ എത്തിയവരെ മഴുവും തോക്കും ഉപയോഗിച്ച് ആക്രമിക്കാന്‍ മുതിരുകയായിരുന്നു കൊല്ലപ്പെട്ടയാള്‍.

തീയേറ്ററില്‍ വെടിവെപ്പ് നടക്കുന്നതായി ഫോണില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. പിന്നീട് പോലീസിന്റെ പ്രത്യേക വിഭാഗമായ സ്‌പെഷ്യല്‍ വെപ്പണ്‍ ആന്‍ഡ് ടാക്റ്റിക്‌സ് സംഘവും സംഭവസ്ഥലത്തെത്തി.

51 വയസ്സുകാരനായ അക്രമി അക്രമത്തിന് മുമ്പ് തീയേറ്ററില്‍ പ്രത്യേക രാസവസ്തു സ്‌പ്രേ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് മറ്റൊരു തീയേറ്ററില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 




MathrubhumiMatrimonial