
ബ്ലെയ്ഡ് മാഫിയക്കെതിരെ നടപടി: ഒരാള്‍ അറസ്റ്റില്‍
Posted on: 05 Aug 2015
തിരുവനന്തപുരം: ബ്ലെയ്ഡ് മാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി നടന്ന റെയ്ഡില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പോലീസ് പിടിയിലായി. ഇതോടെ അമിതപലിശക്കാര്‍ക്കെതിരെ 3182 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2120 പേര്‍ പിടിയിലായി.
