Crime News

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: 3 പേര്‍ കൂടി അറസ്റ്റില്‍

Posted on: 05 Aug 2015


നെടുമ്പാശ്ശേരി: അമേരിക്കയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലെത്തിയ യുവതിയെ കൊച്ചി വിമാനത്താവള പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ചാലക്കുടി വി.ആര്‍.പുരം സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ഡിനു (33), വെട്ടിയാട്ടില്‍ വീട്ടില്‍ ലതീഷ് (39), ചിറ്റേക്കര വീട്ടില്‍ നിതിന്‍ (കണ്ണന്‍-26) എന്നിവരാണ് അറസ്റ്റിലായത്.

ഈ കേസില്‍ കഴിഞ്ഞ ദിവസം, യുവതിയുടെ സുഹൃത്തായിരുന്ന ചാലക്കുടി വെള്ളാഞ്ചിറ അജാണ്ടി വീട്ടില്‍ മാര്‍ട്ടിന്‍ (37), മൂക്കന്നൂര്‍ ഞാളിയില്‍ വീട്ടില്‍ അഖില്‍ (21), ഇരിങ്ങാലക്കുട കണ്ണാമ്പുഴ വീട്ടില്‍ ഷോണ്‍ (27) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. അറസ്റ്റിലായവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial