Crime News

ഇ-മെയില്‍ ഹാക്ക് ചെയ്ത് വ്യാപാരിയുടെ 14.60 ലക്ഷം തട്ടിയെടുത്തതായി പരാതി

Posted on: 03 Aug 2015


കോട്ടയം: വ്യാപാരിയുടെ ഇ-മെയില്‍ ഹാക്ക് ചെയ്ത് 14.60 ലക്ഷം രൂപ അപഹരിച്ചതായി പരാതി. ചിങ്ങവനം കണ്‍സോളിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമ തോമസ് കുരുവിളയുടെ പണമാണ് ഇന്റര്‍നെറ്റ് തട്ടിപ്പിലൂടെ നഷ്ടമായത്. വര്‍ഷങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിലേക്ക് അഗ്നിക്കിരയാകാത്ത തരമുള്ള മാറ്റുകള്‍ അയക്കുന്ന കന്പനി ഇന്റര്‍നെറ്റിലൂടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. എന്നാല്‍ അടുത്തയിടെ തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്ത് വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കി ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയെന്ന് തോമസ് പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് പകരം മറ്റൊരു അക്കൗണ്ടിലേക്ക് വിദേശ കന്പനിയെക്കൊണ്ട് പണം അടപ്പിച്ചു. ഇരുകന്പനികള്‍ക്കും തട്ടിപ്പ് സംഘം വ്യാജമെയിലിലൂെട നിര്‍ദേശം നല്‍കിയാണ് ഹാക്കര്‍മാര്‍ ഈ രീതിയില്‍ പണം അടപ്പിച്ചത്. യൂറോപ്പിലെ കന്പനി യു.കെ.യിലെ ഒരു ബാങ്കില്‍ പൗണ്ടായാണ് പണം അടച്ചത്. തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിവൈ.എസ്.പി. വി.അജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

 

 




MathrubhumiMatrimonial