വ്യാജ എസ്.എം.എസ്., ഇ-മെയില്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് പോലീസ്
Posted on: 03 Aug 2015
തിരുവനന്തപുരം: വ്യാജ എസ്.എം.എസ്., ഇ-മെയില്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ അഭ്യര്‍ഥിച്ചു.
ഇത്തരം ഇ-മെയിലിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയോ എസ്.എം.എസ്. അല്ലെങ്കില്‍ ഇ-മെയിലില്‍ ആവശ്യപ്പെട്ട പ്രകാരം ഒരു തരത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ഈ വിധമുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ അയച്ചവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
പാസ്വേര്‍ഡ്, യൂസര്‍ നെയിം, അക്കൗണ്ട് നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ട് അപഹരിക്കാനാകും. ഇരയായ വ്യക്തിയുടെ പേരില്‍ ചെക്കുകള്‍ നല്‍കാനാവും. പാസ്വേര്‍ഡ് മാറ്റി ഇരയാകുന്ന വ്യക്തിക്ക് തന്റെ അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കാന്‍പോലും ഈ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അപഹരിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാനാകും. ഇത്തരത്തില്‍ ചതിക്കപ്പെടാനും സാമ്പത്തികനഷ്ടം സംഭവിക്കാനും ഇടയുണ്ട്.