തീവണ്ടി വഴി കേരളത്തിലേക്ക് കടത്തിയ രണ്ട് കിലോ സ്വര്‍ണം പിടിച്ചു; നാലുപേര്‍ അറസ്റ്റില്‍
Posted on: 03 Aug 2015
പാലക്കാട്: തീവണ്ടി മാര്‍ഗം കേരളത്തിലേക്ക് കടത്തിയ രണ്ടുകിലോ സ്വര്‍ണം കവര്‍ച്ചാശ്രമത്തിനിടെ പാലക്കാട്ട് റെയില്‍വേ സുരക്ഷാസേന പിടിച്ചു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 47.5 ലക്ഷം രൂപ വിലവരും. സ്വര്‍ണം കൊണ്ടുവന്ന ബാഗ് തട്ടിയെടുത്ത് ഓടിയ മൂന്നുപേരെ പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് പുറത്തായത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ ചെന്നൈ-മംഗലാപുരം തീവണ്ടി ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തിയപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം.
സെല്‍ഫി സ്റ്റിക്ക്, ക്യാമറ ട്രൈപ്പോഡ് എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കൊണ്ടുവന്ന ആളും ഇത് തട്ടിയെടുത്ത മൂന്നുപേരും പിടിയിലായി. സ്വര്‍ണം കടത്തിയ കോഴിക്കോട് എലത്തൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ (35), മോഷ്ടിക്കാന്‍ ശ്രമിച്ച കാസര്‍കോട് കാണിക്കല്ലിച്ചള്ള സ്വദേശി മുഹമ്മദ് ഇക്ബാല്‍ (29), കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് മീനാപൂര്‍ സ്വദേശി അറഫാത്ത് (24), കാസര്‍കോട് തെക്കില്‍ ബെണ്ടിച്ചാല്‍ സ്വദേശി അബ്ദുള്‍ റാഷിദ് (27) എന്നിവരാണ് റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത് .
തീവണ്ടിയിലെ എ.സി. കമ്പാര്‍ട്ട്‌മെന്‍റില്‍നിന്ന് ഒരു ബാഗുമായി മൂന്നുപേര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടുന്നത് കണ്ടതോടെയാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നത്. സംശയം തോന്നിയ ആര്‍.പി.എഫ്. ജീവനക്കാരന്‍ മിഥുന്‍, ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയുമായി കോഴിക്കോട് എലത്തൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ എത്തി. തുടര്‍ന്ന് ബാഗ് വിശദപരിശോധനയ്ക്ക് വിധേയമാക്കി. അസാധാരണഭാരമുള്ള ബാഗില്‍ മൂന്ന് സെല്‍ഫി സ്റ്റിക്ക്, ഒരു ട്രൈപ്പോഡ് എന്നിവ പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കട്ടികളാണ് ലഭിച്ചത്.
കോഴിക്കോട്ട് ബാഗ് കട നടത്തുന്ന താന്‍ സാധനം വാങ്ങാന്‍ കൊല്‍ക്കത്തയില്‍ പോയപ്പോള്‍ പരിചയപ്പെട്ട ഒരാള്‍ നാട്ടിലേക്ക് ഒരു ബാഗ് തന്നയയ്ക്കുകയായിരുന്നുവെന്നാണ് സ്വര്‍ണം കടത്തിയ മുഹമ്മദ് യാസിര്‍ പോലീസിന് നല്‍കിയ മൊഴി. കോഴിക്കോട്ട് കൈപ്പറ്റാന്‍ ആളെത്തുമെന്നും പറഞ്ഞിരുന്നു. ട്രെയിന്‍ പാലക്കാട്ടെത്തിയപ്പോള്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയെന്നും ഈ സമയം മൂന്നംഗസംഘം ബാഗ് തട്ടിയെടുത്തെന്നുമാണ് മുഹമ്മദ് യാസിറിന്റെ മൊഴി.
ചെന്നൈയില്‍നിന്ന് സാധാരണ ടിക്കറ്റില്‍ യാത്ര തുടങ്ങിയ മൂവര്‍സംഘം, കാട്പാടിയില്‍ എത്തിയപ്പോള്‍ എ.സി. കമ്പാര്‍ട്ട്‌മെന്റ് യാത്രയ്ക്ക് ടിക്കറ്റ് നേടുകയായിരുന്നു. ഏറെ ദുരൂഹതകളുള്ള വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയേക്കും.