Crime News

ബ്രൗണ്‍ ഷുഗര്‍ വാങ്ങിയത് കുഴല്‍പ്പണം കൊണ്ട്

Posted on: 01 Aug 2015


ആലുവ: ബ്രൗണ്‍ഷുഗര്‍ ഇടപാടുകള്‍ക്കായി പ്രതികള്‍ ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന് സൂചന. മുഖ്യപ്രതി ആലുവ മറിയപ്പടി സ്വദേശി ഇബ്രാഹിമാണ് ഇതിന്റെ ചുക്കാന്‍ പിടിച്ചിരുന്നതെന്നും എക്‌സൈസ് സംഘം പറയുന്നു. ആത്മഹത്യ ചെയ്ത ഹാരിഷിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണത്തെ പറ്റി സൂചന ലഭിച്ചത്. വലിയ ഇടപാടുകള്‍ നടത്തിയിട്ടും കാര്യമായ പണം അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ബ്രൗണ്‍ ഷുഗര്‍ കച്ചവടത്തിന്റെ പണമിടപാടുകള്‍ ബാങ്ക് വഴിയല്ലെന്ന സൂചനയാണ് ലഭിച്ചത്. അതേ സമയം കേസിലെ മുഖ്യപ്രതിയുടെ സഹായിയും ഡ്രൈവറുമായ തിരുവാല്ലൂര്‍ സ്വദേശി സിന്റോ അടുത്ത കാലത്ത് ആഡംബര കാറും ബുള്ളറ്റ് ബൈക്കും വാങ്ങിയിരുന്നു. ആഡംബര ജീവിതത്തിനാണ് സിന്റോ പണം ഏറെയും ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് എ.സി എസ്. രജ്ഞിത്തിന്റേയും, സി.ഐ ശശികുമാറിന്റേയും നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായവരെ ശനിയാഴ്ച എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കും. ഒളിവില്‍ കഴിയുന്ന ഇബ്രാഹിം, സിന്റോ, എടത്തല സ്വദേശി ആമീന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial