14.75 ലക്ഷം രൂപയുമായി 13 അംഗ ചീട്ടുകളിസംഘം പിടിയില്‍
Posted on: 27 Jul 2015
തിരൂരങ്ങാടി: 14.75 ലക്ഷം രൂപയുമായി 13അംഗ ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടി. കൊളപ്പുറം ദേശീയപാതയ്ക്കുസമീപം കാടുമൂടിക്കിടക്കുന്ന ആളൊഴിഞ്ഞ പഴയവീട്ടില്‍നിന്നാണ് തിരൂരങ്ങാടി സി.ഐ. അനില്‍ ബി. റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.
ജില്ലാ പോലീസ്‌മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍േദശത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പോലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സ്ഥലത്ത് പോലീസെത്തി വീടുവളയുകയായിരുന്നു. വളാഞ്ചേരി, കുറ്റിപ്പുറം, പട്ടാമ്പി, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുഹമ്മദ്ശാഫി, മൂസ, ഖാലിദ്, സിദ്ദിഖ്, സമീര്‍, സുബ്രഹ്മണ്യന്‍, ഹിലാല്‍, അബൂബക്കര്‍, ഹനീഫ, ശംസുദ്ദീന്‍, നസീര്‍, മുഹമ്മദ് കോയ സൈനുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.
തിരൂരങ്ങാടി എസ്.ഐ. ഉണ്ണിക്കൃഷ്ണന്‍, എസ്. വിജയന്‍, എ.എസ്.ഐ. സലീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പരമേശ്വരന്‍, രാധാകൃഷ്ണന്‍, മണികണ്ഠന്‍, രതീഷ്, ഷീന്‍ജോസ് അബ്ദുള്ള മുഹമ്മദ് അജ്മല്‍, ഫസല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.