Crime News

ദുബായില്‍ നിന്നെത്തിയ യുവാവ് ക്ഷേത്രവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍

Posted on: 27 Jul 2015


പെരിയ: പെരിയോക്കി ഗൗരിശങ്കര ക്ഷേത്രവളപ്പിലെ കിണറ്റില്‍ മൂന്നുദിവസത്തിലേറെ പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം പേരോല്‍ വട്ടപ്പൊയിലിലെ എ.വി.അശോക(35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ക്ഷേത്രജീവനക്കാരി വെള്ളമെടുക്കാനെത്തിയപ്പോഴാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബേക്കല്‍ പോലീസും കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. ദുബായില്‍ ജോലിചെയ്യുന്ന അശോകന്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. പരേതരായ എ.വി.കേശവന്റെയും ജാനകിയുടെയും മകനാണ്
ഭാര്യ: രേണുക (പെരിയ പാടിക്കാനം), മക്കള്‍: ശിവാനന്ദ്, ശിവന്യ. സഹോദരങ്ങള്‍: രവി, അരവിന്ദന്‍, ബാബു (ടെയ്‌ലര്‍), അന്നക്കുട്ടി.

 

 




MathrubhumiMatrimonial