ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവര്‍ക്കു നേരെ 'ബലാത്സംഗ'ശ്രമം: യുവതി അറസ്റ്റില്‍
Posted on: 17 Jul 2015
ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവതിക്കായി തിരിച്ചറിയല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ ഫ്ലൂറ്റില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ അര്‍ജുന്‍നഗര്‍ സ്വദേശിയായ രേണു ലാല്‍വാനി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച രേണുവിന്റെ സുഹൃത്തും ടാന്‍സാനിയക്കാരിയുമായ ഹിത്തിജയ്ക്കുവേണ്ടി പോലീസ് തിരിച്ചറിയല്‍ നോട്ടീസ് പുറപ്പെടുവിച്ചു.
നാല്പത്തൊന്നുകാരനായ ഉമേഷ് പ്രസാദ് എന്ന ഓട്ടോ ഡ്രൈവറെയാണ് 'പീഡിപ്പിക്കാന്‍' ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെ സകേത് മേഖലയില്‍ നിന്ന് ലാല്‍വാനിയും ടാന്‍സാനിയക്കാരിയായ സുഹൃത്തും ചേര്‍ന്ന് ഉമേഷിന്റെ ഓട്ടോ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അര്‍ജുന്‍നഗറിലെത്തി പണം കൊടുക്കുന്നതിനിടെ ലാല്‍വാനി ഓട്ടോ ഡ്രൈവറെ ഫ്ലൂറ്റിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയപ്പോള്‍ മദ്യം വാഗ്ദാനംചെയ്യുകയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിക്കുകയും ചെയ്തു.
ഉമേഷ് ഇത് നിരസിച്ചപ്പോള്‍ ലാല്‍വാനി സ്വയം വിവസ്ത്രയായി ചുംബിക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന സൃഹൃത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഉമേഷ് പ്രസാദ് ഇത് ചെറുത്തതോടെ യുവതികള്‍ മറ്റൊരു മുറിയില്‍ക്കയറി സംസാരിച്ചിരുന്നു. ഈസമയം ഉമേഷ് ബാല്‍ക്കണിയിലൂടെ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. വീഴ്ചയില്‍ ഇയാളുടെ കാലിനു പൊട്ടലുണ്ട്.
രേണുവിന്റെ ഫ്ലൂറ്റില്‍ തിരച്ചില്‍നടത്തിയ പോലീസ് ഓട്ടോ ഡ്രൈവര്‍മാരുടെ നാലുവീതം ബാഡ്ജും ലൈസന്‍സും കണ്ടെടുത്തു. സമാനമായ രീതിയില്‍ ഒട്ടേറെ ഡ്രൈവര്‍മാരെ ഇവര്‍ കുടുക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം.