Crime News

സംഘര്‍ഷം നടക്കുമ്പോള്‍ ജീപ്പില്‍ ഇരുന്ന എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

Posted on: 17 Jul 2015


കൊല്ലം: സംഘര്‍ഷം നടക്കുമ്പോള്‍ പുറത്തിറങ്ങാതെ ജീപ്പില്‍ത്തന്നെയിരുന്ന എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം കണ്‍ട്രോള്‍ റൂമിലെ എസ്.ഐ. ജോയിയെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അടുത്തിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഡി.ഡി.ഇ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇത് കണ്ടിട്ടും ജീപ്പില്‍ത്തന്നെയിരുന്ന എസ്.ഐ.യുടെ ചിത്രം ചില പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രം കമ്മീഷണറുടെ മുന്നില്‍ എത്തിയെന്നാണ് വിവരം.

 

 




MathrubhumiMatrimonial