Crime News

ജയിലുകളിലെ പരിശോധനയ്ക്ക് ഇനി ഡോഗ് സ്‌ക്വാഡും

Posted on: 17 Jul 2015


തിരുവനന്തപുരം: ജയിലുകളില്‍ അനധികൃതമായി ഒളിപ്പിച്ചുവെയ്ക്കുന്ന മയക്കുമരുന്ന്, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടുപിടിക്കാന്‍ 'ഡോഗ് സ്‌ക്വാഡുകള്‍' വരുന്നു. ജയിലുകളില്‍ രാത്രി കാലങ്ങളിലെ പട്രോളിങ്ങിനും ഡോഗ്‌സ്‌ക്വാഡിനെ നിയോഗിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള ജയിലുകളില്‍ ഡോഗ്‌സ്‌ക്വാഡിനെ ഇത്തരം ജോലിക്ക് നിയോഗിച്ചത് വിജയമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഗുണമേന്മയുള്ള നായക്കുട്ടികളെ തന്ന് സഹായിക്കണമെന്ന അഭ്യര്‍ഥനയും പൊതുജനങ്ങളോട് ജയില്‍മേധാവി നടത്തിയിട്ടുണ്ട്. ലാബ്രഡോര്‍, റിട്രീവര്‍ മുതലായ ഇനങ്ങളില്‍പ്പെട്ടതും മൂന്നുനാലുമാസം മാത്രം പ്രായമുള്ളതുമായ നായക്കുട്ടികളെ നല്‍കാനാണ് അഭ്യര്‍ഥന. ഇത്തരം നായക്കുട്ടികളെ പരിപാലിക്കുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന ജയില്‍ ജീവനക്കാരെ നിയോഗിക്കും.

ഡോഗ്‌സ്‌ക്വാഡിലെ നായകള്‍ക്ക് പ്രത്യേകം യൂണിഫോമും നിശ്ചയിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial