Crime News

സി.പി.നായര്‍ വധഭീഷണിക്കേസിലെ ജഡ്ജിയെ സ്ഥലംമാറ്റി

Posted on: 16 Jul 2015


തിരുവനന്തപുരം: സി.പി.നായര്‍ക്കെതിരായ വധഭീഷണിക്കേസ് വാദം കേട്ടിരുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം. പത്തനംതിട്ട മൂന്നാം അഡീഷണല്‍ സെഷന്‍ ജഡ്ജ് വിജയനെയാണ് സ്ഥലംമാറ്റിയത്.
മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സി.പി.നായര്‍ക്കെതിരെ ആക്രമണമുണ്ടായത്. 2002 മാര്‍ച്ച് 14നായിരുന്നു സംഭവം.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഈ അപേക്ഷയില്‍ ഇതുവരെ കോടതി വാദം ആരംഭിച്ചിരുന്നില്ല. അടുത്തയാഴ്ച കേസ് പരിഗണിക്കാനിരിക്കുകയായിരുന്നു.
സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2008ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതും അന്വേഷണം കാര്യക്ഷമമായതും. തുടര്‍ന്ന് കേസ് കോടതിയിലെത്തിയെങ്കിലും വാദം ആരംഭിച്ചില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് രണ്ടുതവണ സി.പി.നായര്‍ പരാതി നല്‍കിയിരുന്നു. ഓരോ മാസവും ഈ കേസിന്റെ പുരോഗതി വിലയിരുത്തണമെന്നും ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് മുതലാണ് വാദം കേള്‍ക്കാന്‍ തുടങ്ങിയത്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

 

 




MathrubhumiMatrimonial