Crime News

മൊബൈല്‍ വാങ്ങാന്‍ യുവാവ് സഹോദരിയെയും ഭര്‍ത്താവിനെയും കൊന്നു

Posted on: 15 Jul 2015


ഐസോള്‍: മിസോറാമില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായുള്ള പണത്തിനായി യുവാവ് സ്വന്തം സഹോദരിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി.

മിസോറാമിലെ തലസ്ഥാനമായ ഐസോളിലാണ് സംഭവം. ഇരുവരെയും കൊന്ന ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന 36,000 രൂപ 16കാരനായ പ്രതി കവര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. ജൂലായ് 7നാണ് സംഭവമുണ്ടായത്. സംഭവ ദിവസത്തിന് പിറ്റേന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

ഐസോളിലെ വനപ്രദേശങ്ങളില്‍ മൃഗങ്ങളെ വേട്ടയാടുന്നത് പ്രതിയുടെ പതിവ് വിനോദമായിരുന്നു. മൊബൈല്‍ഫോണ്‍ വാങ്ങാന്‍ പണം അന്വേഷിക്കുന്ന അവസരത്തിലാണ് സഹോദരിക്കും ഭര്‍ത്താവിനും സര്‍ക്കാരില്‍ നിന്നും 66,000 രൂപ ലഭിച്ചതായി ഇയാള്‍ അറിയുന്നത്. സഹോദരിയെയും ഭര്‍ത്താവിനെയും വകവരുത്തിയിട്ടായാലും പണം കൈക്കലാക്കണമെന്ന് ഇയാള്‍ തീരുമാനിച്ചു. സഹോദരിയുടെ ഭര്‍ത്താവിനെ വെടിവെച്ചും സഹോദരിയെ വിറകുകഷ്ണം കൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയത്.

 

 




MathrubhumiMatrimonial