Crime News

കുമളി ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി സ്‌കൂള്‍കുട്ടികളടക്കം 5 പേര്‍ പിടിയില്‍

Posted on: 15 Jul 2015


അടിമാലി: കുമളി ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് രണ്ടുവ്യത്യസ്ത കേസുകളില്‍ അടിമാലി നര്‍ക്കോട്ടിക് സ്‌ക്വാഡ് അഞ്ചുപേരെ പിടികൂടി. ഇവരില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.ചെക്ക് പോസ്റ്റിനുസമീപം ബസ്സിറങ്ങി നടന്നുപോകുകയായിരുന്ന കട്ടപ്പന സ്വദേശി പുലി പ്രഭാകരന്‍ എന്ന പ്രഭാകരന്‍ (53),കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ നാലു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് സ്‌ക്വാഡ് പിടികൂടിയത്. പ്രഭാകരനില്‍ നിന്ന് 1.100 കിലോഗ്രാമും സ്‌കൂള്‍കുട്ടികളില്‍നിന്ന് 940ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തിവഴി എറണാകുളത്തെ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്ന് കുട്ടികള്‍ മൊഴി നല്‍കിയതായി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സജികുമാര്‍ പറഞ്ഞു. പ്രതികളെ ബുധനാഴ്ച വിവിധ കോടതികളില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial