കൈമാറ്റം ഹോട്ടലില്‍ വെച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് ഇടപ്പള്ളി സ്വദേശിക്കു വേണ്ടി
Posted on: 15 Jul 2015
നെടുമ്പാശ്ശേരി: അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നത് എറണാകുളം ഇടപ്പള്ളി സ്വദേശിക്കു വേണ്ടിയാണെന്ന്്് കണ്ടെത്തി. ഇയാള്‍ ദുബായിലാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്്്്. ഇടപ്പള്ളി കേന്ദ്രീകരിച്ച്്്്്്്് സ്വര്‍ണക്കടത്ത്്് സംഘത്തിലും കൂടുതല്‍ പേരുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡ്വിന്‍ ആന്‍ഡ്രു പലവട്ടം കേരളത്തിലെത്തിയിട്ടുണ്ട്്്. ഇതില്‍ മൂന്നുവട്ടം കൊച്ചിയിലേക്ക്് സ്വര്‍ണവുമായി എത്തിയിട്ടുണ്ടെന്ന്്് വിവരം ലഭിച്ചിട്ടുണ്ട്്്.
നെടുമ്പാശ്ശേരിയിലെയും കൊച്ചിയിലെയും ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സ്വര്‍ണ ഇടപാടുകള്‍ നടന്നിരിക്കുന്നത്. വിദേശിയായതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിന് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്്്. ഈ കേസിന്റെ അന്വേഷണവും പ്രത്യേക സംഘത്തെ ഏല്പിച്ചേക്കും.
കൊച്ചിയിലെ ചില ഹോട്ടലുകളില്‍ വെച്ചാണ് സ്വര്‍ണ കൈമാറ്റം നടന്നിരുന്നത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായി എത്തുന്ന എഡ്വിന്‍ ആന്‍ഡ്രു നെടുമ്പാശ്ശരിയില്‍ വിമാനമിറങ്ങിയ ശേഷം നേരെ കൊച്ചിയിലെ ഹോട്ടലിലേയ്ക്കാണ് പോകുന്നത്. ഇക്കുറി വൈറ്റിലയിലെ ഒരു ഹോട്ടലിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. വിദേശികള്‍ കേരളത്തിലെത്തുമ്പോള്‍ എവിടെയാണ് തങ്ങുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാണ് നിയമം. ഇതുപ്രകാരമാണ് വൈറ്റിലയിലെ ഹോട്ടലിലാണ് ഇയാള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് എളുപ്പത്തില്‍ കണ്ടെത്താനായത്. എന്നാല്‍ ബുക്ക് ചെയ്യുന്നിടത്ത് തന്നെ ഒരുപക്ഷേ താമസിക്കണമെന്നുമില്ല. വൈറ്റിലയിലെ ഹോട്ടലില്‍ ഇയാള്‍ മുമ്പ് താമസിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ലഭ്യമാകുമെങ്കില്‍ സിസി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കും.