സഫിയാകേസ്: കര്‍മസമിതി സമരത്തിന് കരുത്തേകിയത് 'മാതൃഭൂമി' പരമ്പര
Posted on: 15 Jul 2015
ഇ.വി.ജയകൃഷ്ണന്‍
കാഞ്ഞങ്ങാട്: ഒരു മിഥുനമഴയിലാണ് പരസ്പരം കൈപിടിച്ച് നിറകണ്ണുകളുമായി ആ ദമ്പതിമാര്‍ ചോദിച്ചത്: ''ഞങ്ങളുടെ മകളെവിടെ?'' എട്ടുവര്‍ഷം പിന്നിട്ടു. മറ്റൊരു മിഥുനത്തില്‍ നീതിപീഠത്തിന്റെ വിധി വന്നിരിക്കുന്നു. ഈ ദമ്പതിമാരുടെ മകളെ കൊലപ്പെടുത്തിയവര്‍ കുറ്റക്കാരാണെന്ന വിധി. ഭാഷയോ ദേശമോ വ്യക്തമായറിയാതെ ആ ദമ്പതിമാരൊഴുക്കിയ കണ്ണീരില്‍ നനഞ്ഞത് കാസര്‍കോടിന്റെ മനസ്സ് ഒട്ടാകെയാണ്. കുടക് അയ്യങ്കേരിയിലെ സഫിയയെ കൊലപ്പെടുത്തിയ കേസില്‍ വിധിവരുമ്പോള്‍ അന്നത്തെ കാസര്‍കോടിന്റെ സ്‌നേഹമനസ്സിനെ ഓര്‍ക്കാതിരിക്കാനോ പറയാതിരിക്കാനോ ആകില്ല. ആദൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് നീതികിട്ടാത്തതിനാലാണ് അയ്യങ്കേരിയില മൊയ്തുവും ഭാര്യ ആയിഷയും കാസര്‍കോട്ടെത്തിയത്. അവിടെ ജില്ലാ പോലീസ് മേധാവിയെ കാണുകയായിരുന്നു ലക്ഷ്യം.
മണിക്കൂറുകളോളം എസ്.പി. ഓഫീസിന്റെ മൂലയിലിരുന്നെങ്കിലും പോലീസ് മേധാവി എത്താത്തതിനെത്തുടര്‍ന്ന് അവര്‍ മടങ്ങി. അന്ന് 'മാതൃഭൂമി'യില്‍ ഈ വാര്‍ത്ത പ്രസീദ്ധീകരിച്ചു. പിന്നീട് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഇവര്‍ വീണ്ടുമെത്തി. മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഓര്‍ത്തെടുത്ത് അവരെ സഹായിക്കാന്‍ സാമൂഹികപ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും വി.കെ.പി.മുഹമ്മദും നാരായണന്‍ പേരിയയുമെല്ലാം രംഗത്തുവന്നു. ക്ഷീണിച്ച മനസ്സും തളര്‍ന്ന ശരീരവുമായെത്തിയ ആ ദമ്പതിമാരെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ ഈ നാടിന്റെ നല്ല മനസ്സിനായി. സാമൂഹികപ്രവര്‍ത്തകന്‍ വി.കെ.പി.മുഹമ്മദ് ഈ ദമ്പതിമാരെ കൂട്ടികൊണ്ടുവന്നത് കാഞ്ഞങ്ങാട്ടേക്കാണ്. അതിനുശേഷം ജില്ലാ പോലീസ് മേധാവിയെ നേരില്‍ക്കണ്ട് പരാതി നല്കി. അതേവര്‍ഷം സൂപ്രണ്ട് ഓഫീസിനുമുമ്പില്‍ ഈ ദമ്പതിമാര്‍ കുത്തിയിരുന്നു. മറ്റു മക്കളെയും മാറോടുചേര്‍ത്തായിരുന്നു ആ കുത്തിയിരിപ്പുസമരം.
പിന്നീട് കര്‍മസമിതി രൂപവത്കരിക്കുകയും നാടൊട്ടുക്കും വിഷയം ഏറ്റെടുക്കുകയുംചെയ്തപ്പോള്‍ മാതൃഭൂമി പരമ്പരയെഴുതി. 2008 ഏപ്രില്‍ 28-നാണ് പരമ്പര തുടങ്ങിയത്. നാലുദിവസം നീണ്ട പരമ്പരയില്‍ ഒട്ടേറെ കാര്യങ്ങള്‍ പുറംലോകമറിഞ്ഞു. കര്‍മസമിതിസമരം ഒരു ഘട്ടത്തില്‍ തണുത്തപ്പോള്‍, അതിന് ഊര്‍ജംനല്കിയത് ഈ പരമ്പരയാണെന്ന് സമരത്തിന്റെ മുമ്പില്‍നിന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ഓര്‍ക്കുന്നു. അന്ന് പി.ഡി.പി. പ്രവര്‍ത്തകരും സമരക്കാരെ സഹായിച്ചു. 2008 ഏപ്രിലില്‍ കാസര്‍കോട്ട് വര്‍ഗീയകലാപം പൊട്ടിപുറപ്പെട്ടു. കൊലപാതകപരമ്പരയുണ്ടായി. ഇടക്കിടെയുണ്ടായ ഹര്‍ത്താലിലും ദ്രുതകര്‍മസേനയടക്കമുള്ളവരുടെ റോന്ത്ചുറ്റലിലും സഫിയസമരത്തിന്റെ കാഠിന്യം കുറഞ്ഞു. ഈ സമയത്താണ് മാതൃഭൂമിയില്‍ 'സഫിയ എവിടെ' എന്ന തലക്കെട്ടില്‍ പരമ്പര പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ 28-ന് പരമ്പര തുടങ്ങി. സഫിയകേസ് ആദ്യം റജിസ്റ്റര്‍ചെയ്ത ആദൂര്‍ സ്റ്റേഷനില്‍ തിരുത്തിയ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമിയില്‍ അടിച്ചുവന്നു. ഇത് ഇവിടത്തെ എസ്.ഐ.യെ സസ്‌പെന്റ് ചെയ്യുന്നതിലേക്കെത്തിച്ചു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാതൃഭൂമി പരമ്പരയും ശക്തമായ പ്രക്ഷോഭങ്ങളും അഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. കാസര്‍ക്കോട്ടെ വര്‍ഗീയകലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെയെത്തിയപ്പോഴാണ് കോടിയേരി പ്രഖ്യാപിച്ചത്, സഫിയാതിരോധാന കേസ് കൈംബ്രാഞ്ച് അന്വേഷിക്കുമെന്ന്.