Crime News

കോന്നിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്‌

Posted on: 13 Jul 2015


പത്തനംതിട്ട: കോന്നിയില്‍ നിന്ന് കാണാതായ മൂന്ന് പ്ലൂസ്ടു വിദ്യാര്‍ഥിനികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ കഴിഞ്ഞ ഒമ്പതിന് സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.
പോലീസും കുട്ടികളുടെ ബന്ധുക്കളും വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കോന്നി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

 

 




MathrubhumiMatrimonial