വളാഞ്ചേരിയില്‍ വീട്ടില്‍നിന്ന് 70പവന്‍ മോഷണംപോയി
Posted on: 13 Jul 2015
വളാഞ്ചേരി: എടയൂര്‍ മണ്ണത്തുപറമ്പില്‍ വീടുകുത്തിത്തുറന്ന് മോഷണം. 70പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയി.
മണ്ണത്തുപറമ്പ് മണ്ണാന്‍പറമ്പില്‍ മൊഖാരിയുെട വീട്ടിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ 7.30നും 9.30നുമിടയില്‍ മോഷണംനടന്നത്. മൊഖാരിയുടെ മാതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുതന്നെയുള്ള തറവാട്ടുവീട്ടില്‍പ്പോയ സമയത്താണ് മോഷണം. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണംപോയത്. 9.30ന് വീട്ടുകാര്‍ എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി.
വളാഞ്ചേരി ഗ്രേഡ് എസ്.ഐ. വാസുദേവന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനനടത്തി. ഞായറാഴ്ച തിരൂര്‍ ഡിവൈ.എസ്.പി അസൈനാറിന്റെ നേതൃത്വത്തില്‍ മലപ്പുറത്തുനിന്നുള്ള വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവെടുത്തു. വിരലടയാള വിദഗ്ധന്‍ ബിജേഷ്, ഫോട്ടോഗ്രാഫര്‍ മധു, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ അബ്ദുള്‍ അസീസ്, ജയപ്രകാശ്, സീനിയര്‍ സി.പി.ഒ. നസീര്‍ തിരൂര്‍ക്കാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വളാഞ്ചേരി സി.ഐ. കെ.ജി. സുരേഷിനാണ് അന്വേഷണച്ചുമതല.