ഐ.ജി.യുടെ കോപ്പിയടി: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കും
Posted on: 11 Jul 2015
കോട്ടയം: ഐ.ജി. ടി.ജെ.ജോസ് കോപ്പിയടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.ജി.സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കാന്‍ അനുമതി.
ഐ.ജി.ക്കൊപ്പം പരീക്ഷയെഴുതിയ ആറ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി രേഖപ്പെടുത്താനാണ് അനുവാദം. ഇവരുടെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപസമിതി നേരത്തെ ഹൈക്കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് മൊഴിയെടുക്കാന്‍ അനുമതി നല്‍കിയത്. അടുത്ത ബുധനാഴ്ച സിന്‍ഡിക്കേറ്റ് ഉപസമിതി യോഗം ചേര്‍ന്ന് മൊഴിയെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കും. സി.എച്ച്.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ ഏഴംഗസമിതിയാണ് സംഭവം അന്വേഷിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.