വ്യാജരേഖയുമായി 30 വര്‍ഷം ജോലിചെയ്ത സ്ത്രീക്കെതിരെ കേസ്
Posted on: 11 Jul 2015
മൂന്നാര്‍: വ്യാജരേഖകള്‍ ഹാജരാക്കി 30 വര്‍ഷമായി സ്‌കൂളില്‍ ജോലിചെയ്തിരുന്ന ജീവനക്കാരിക്കെതിരെ കേസെടുത്തു. പാലാ മീനച്ചില്‍ ഇടമനക്കുന്നേല്‍ ആന്‍സി അഗസ്തി(47)െക്കതിരെയാണ് കേസ്. പിതൃസഹോദരന്റെ മകളുടെപേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാങ്കുളം സെന്റ്‌മേരീസ് ഹൈസ്‌കൂളില്‍ ഫുള്‍ടൈം മീനിയല്‍ ജീവനക്കാരിയായി 1985 മുതല്‍ ജോലിചെയ്തുവരികയായിരുന്നു.
1985ല്‍ 18 വയസ്സ് തികയാതിരുന്ന ഇവര്‍ പിതൃസഹോദരന്റെ മകള്‍ ത്രേസ്യാമ്മയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ത്രേസ്യാമ്മ എന്നപേരിലാണ് ഇത്രയുംകാലം സ്‌കൂളില്‍ ജോലിചെയ്തിരുന്നത്. പ്യൂണിനും താഴെയുള്ള തസ്തികയാണിത്. ഇടയ്ക്ക് പ്രൊമോഷന്‍ വന്നപ്പോള്‍ ഇവര്‍ വേണ്ടെന്നും പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അടിമാലി പുത്തന്‍പുരയില്‍ ജോമോന്‍ തോമസ് 2013ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വകുപ്പ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പു കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കി. സംഭവത്തെത്തുടര്‍ന്ന് 2013 മുതലുള്ള ഇവരുടെ ശമ്പളം സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. യഥാര്‍ഥപേരുകാരി ത്രേസ്യാമ്മ ഇപ്പോള്‍ വിദേശത്താണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശമ്പളം തടഞ്ഞതുമുതല്‍ ഇവര്‍ ജോലിക്കുവരുന്നില്ല.