
മൂന്നര ലക്ഷത്തിന്റെ സ്വര്‍ണ്ണംകവര്‍ന്ന സ്ത്രീ പിടിയില്‍
Posted on: 10 Jul 2015

2014 ജൂണ്‍ 14ന് അടിമാലി സംഗീത ജുവലറിയില്‍ നിന്ന് 116 ഗ്രാംവരുന്ന ഒന്‍പത് സ്വര്‍ണ്ണവളകള്‍ കവര്‍ന്ന കേസിലാണ് യുവതി പിടിയിലായത്. മോഷണത്തില്‍ മൂന്നുസ്ത്രീകളാണുണ്ടായിരുന്നത്. ഇതില്‍ ഇനി പിടികൂടാനുള്ള ആവാരംപെട്ടി സ്വദേശികളായ പാണ്ടിയമ്മാള്‍(45),ചിത്ര (35) എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ജുവലറിയിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍നിന്നാണ് മോഷ്ടാക്കള്‍ തമിഴ് സ്ത്രീകളാണെന്ന് പോലീസ് കണ്ടെത്തിയത്. ആവാരംപെട്ടിയില്‍ സ്വര്‍ണ്ണക്കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന സംഘങ്ങള്‍ ഉണ്ട്. ഇതിലെ കണ്ണിയാണ് ഈ സ്ത്രീകള്‍. വളകളുടെ വിഭാഗത്തിലെത്തിയ മൂവര്‍സംഘം വിവിധ ഫാഷനുകള്‍ പരിശോധിച്ചു. ഇതിനിടെ മറ്റൊരു മോഡലിലുള്ള വളകളെടുക്കാന്‍ സെയില്‍സ്മാന്‍ തിരിഞ്ഞസമയത്ത് ഒന്‍പതുവളകള്‍ വസ്ത്രത്തിനുള്ളിലാക്കി. പിന്നീട് കൈകള്‍ക്ക് പാകമായ വളകള്‍ ലഭിക്കാത്തതിനാല്‍ സംഘം മടങ്ങുകയായിരുന്നു.
13 മിനുട്ടോളം ഇവര്‍ ജുവലറിയില്‍ െചലവഴിച്ചതായി ക്യാമറയില്‍ കണ്ടെത്തി.വൈകീട്ട് ജുവലറി അടച്ചശേഷം സ്റ്റോക്കില്‍ കുറവ് കണ്ടതോെടയാണ് മോഷണ വിവരം അറിഞ്ഞത്.അന്നേദിവസം ഈ സംഘം അടിമാലി,രാജാക്കാട് എന്നിവിടങ്ങളിലെ ഒന്നിലേറ സ്വര്‍ണ്ണക്കടകളില്‍ മോഷണശ്രമം നടത്തിയിരുന്നു.
