Crime News

കോട്ടക്കല്‍ സ്ത്രീപീഡനം: 12 പേര്‍ അറസ്റ്റില്‍

Posted on: 08 Jul 2015


കോട്ടക്കല്‍: കോട്ടക്കലിന് സമീപം പുലിക്കോട്ടില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ 12പേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് മകളെ ആവശ്യക്കാര്‍ക്ക് മുമ്പില്‍ കാഴ്ച്ച വെച്ചത്. 40തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.

മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നതായി കുട്ടിയുടെ മാതാവ് സമ്മതിച്ചു. 3000 രൂപക്കാണ് ഇവര്‍ സ്വന്തം മകളെ ആവശ്യക്കാര്‍ക്ക് കാഴ്ച്ചവെച്ചിരുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. തിരൂര്‍ സി.ഐയാണ് കേസ് അന്വേഷിക്കുന്നത്.

 

 




MathrubhumiMatrimonial