Crime News

മുങ്ങിയവരെ കണ്ടെത്താന്‍ ലുക്കൗട്ട്്് സര്‍ക്കുലര്‍; ഫൈസല്‍ വിദേശത്തേയ്ക്ക്്് കടന്നതായി സൂചന

Posted on: 08 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്് കേസില്‍ ഒളിവില്‍ പോയിട്ടുള്ളവരെ കണ്ടെത്താന്‍ ലുക്കൗട്ട്്് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രതികള്‍ വിദേശത്തേയ്ക്ക്്് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലുക്കൗട്ട്്് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്്്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ സഹോദരന്‍ ഫൈസല്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെയാണ് ലുക്കൗട്ട്്് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. അതിനിടെ ഒളിവില്‍ കഴിയുന്ന ഫൈസല്‍ വിദേശത്തേയ്ക്ക്്് കടന്നതായും സൂചനയുണ്ട്്്. കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പലരും ഒളിവിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക്്് സ്ഥിരമായി സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരുന്ന 4 യാത്രക്കാരുള്‍പ്പെടെ 8 പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

 

 




MathrubhumiMatrimonial